വാഷിംഗ്ടണിൽ ഇന്ത്യൻ ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വാഷിംഗ്ടൺ: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ലോക്കൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ബുധനാഴ്ച നടന്ന സംഭവത്തിൽ, ഉദ്യോഗസ്ഥന്റെ മരണം ആത്മഹത്യയാകാനുള്ള സാധ്യതയടക്കം അന്വേഷിച്ചുവരികയാണ്.

എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മരണം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.

“2024 സെപ്റ്റംബർ 18-ന് വൈകുന്നേരം ഇന്ത്യൻ എംബസിയിലെ ഒരു അംഗം അന്തരിച്ചുവെന്ന് അഗാധമായ ദുഃഖത്തോടെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഭൗതികശരീരം ഇന്ത്യയിലേക്ക് വേഗത്തിൽ കൈമാറുന്നത് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ഏജൻസികളുമായും കുടുംബത്തിലെ അംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ട്,” പ്രസ്താവനയിൽ പറഞ്ഞു.

“കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിച്ച് മരണപ്പെട്ടയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ല. ഈ ദുഃഖസമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കിയതിന് ഞങ്ങൾ നന്ദി പറയുന്നു,” പ്രസ്താവനയിൽ എംബസി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide