
ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള ചരക്ക് കപ്പലിലെ 17 ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെ വിളിച്ച് ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഉറപ്പ്.
പിടിച്ചെടുത്ത കപ്പലിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയാണെന്നും ഉടന്‍ തന്നെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധികള്‍ക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനാകുമെന്നും ഡോ. അമീര്‍ അബ്ദുള്ളാഹിയന്‍ പറഞ്ഞു. ശനിയാഴ്ച കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ക്രൂ അംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ ഇറാനുമായി ബന്ധപ്പെട്ടിരുന്നു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംഘര്‍ഷം ഒഴിവാക്കാനും സംയമനം പാലിക്കാനും ജയശങ്കര്‍ ആഹ്വാനം ചെയ്തു.