കാനഡയിലെ ക്ഷേത്ര ഭണ്ഡാരങ്ങളിൽ മോഷണം; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ഒട്ടാവ: കാ​ന​ഡ​യി​ലെ പീ​ൽ മേ​ഖ​ല​യി​ൽ ക്ഷേ​ത്ര​ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നായ ജഗദീഷ് പന്ദർ(41) അറസ്റ്റി. ബ്രാംപ്ടണിലാണ് ഇയാൾ താമസിക്കുന്നത്.

2023 മാർച്ചിനും ഓഗസ്റ്റിനും ഇടയിൽ, ബ്രാംപ്ടൺ, മിസിസാഗ, കാലെഡൺ എന്നിവിടങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിൽ ഇയാൾ മോഷണം നടത്തിയതായ റിപ്പോർട്ടുകൾ അധികാരികൾക്ക് ലഭിച്ചു.

മൂന്ന് ആരാധനാലയങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെന്ന് സംശയിക്കുന്ന 41 കാരനായ പാന്ദർ ക്ഷേത്രങ്ങളിൽ അതിക്രമിച്ചു കടക്കുകയും ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കൂടാതെ, പ്രദേശത്തെ മറ്റ് വാണിജ്യ സ്ഥലങ്ങളിലും പാന്ദർ സമാനമായ മോഷണം നടത്തുന്നതു ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലുടനീളമുള്ള വിവിധ പൊലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ പീൽ റീജനൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.