
ടൊറന്റോ: കാനഡയിലെ ദരിദ്രരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഫുഡ് ബാങ്കുകളിൽ നിന്ന് ‘സൗജന്യ ഭക്ഷണം’ എങ്ങനെ ഒപ്പിക്കാമെന്ന് വിശദീകരിക്കുന്ന വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഇന്ത്യൻ വംശജനായ ഡേറ്റാ സയൻ്റിസ്റ്റിനെ ജോലിയിൽ നിന്ന് പുറത്താക്കി.
കാനഡയിലെ ടി.ഡി. ബാങ്കിലെ ഡേറ്റാ സയന്റിസ്റ്റായ മെഹുല്‍ പ്രജാപതിയാണ് വിദ്യാര്‍ഥികള്‍ക്കും പാവപ്പെട്ടവര്‍ക്കുമുള്ള ഭക്ഷണവും പലചരക്ക് സാധനങ്ങളും വിദഗ്ധമായി അടിച്ചുമാറ്റി മാസം നല്ലൊരു തുക ലാഭിക്കാമെന്നു വീഡിയോ പോസ്റ്റ് ചെയ്തത്. കാനേഡിയന്‍ സര്‍വകലാശാലകളിലും കോളജുകളിലും പഠിക്കുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി എന്‍.ജി.ഒകളും ട്രസ്റ്റുകളും, പള്ളികളും സൗജന്യമായി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുണ്ട്. അവ എങ്ങനെ തട്ടിയെടുക്കാമെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
പഴങ്ങള്‍, പച്ചക്കറികള്‍, റൊട്ടി, സോസുകള്‍, പാസ്ത, ടിന്നിലടച്ച പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരാഴ്ചത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഭക്ഷണം ഇയാള്‍ തട്ടിയെടുക്കുന്നതു ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്.
ടി.ഡി. ബാങ്കില്‍നിന്ന് പ്രതിവര്‍ഷം ഏകദേശം 98,000 ഡോളർ (66,64000 രൂപ) ശമ്പളം വാങ്ങുന്നയാളാണ് മെഹുൽ പ്രജാപതി. സോഷ്യൽ മീഡിയയിലാണ് ഇയാള്‍ ചാരിറ്റി ഭക്ഷണം സ്വന്തമാക്കം എന്ന തലക്കെട്ടോടെ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ, ഇയാളെ പുറത്താക്കിയുള്ള ടി.ഡി. ബാങ്കിന്റെ ഇ-മെയില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് മറ്റൊരു എക്‌സ് ഉപയോക്താവ് പോസ്റ്റ് ഇട്ടു. ഇതോടെയാണ് ഈ വിവരം പുറത്തായത്.














