പുതിയ നിയമം നടപ്പാക്കി കാനഡ, ഇന്ത്യൻ വിദ്യാർഥികൾക്ക്‌ ആഴ്ചയിൽ 24 മണിക്കൂർ ജോലിയെടുക്കാം

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയില്‍ ആഴ്ചയിൽ 24 മണിക്കൂര്‍ മാത്രമേ ജോലിയെടുക്കാമെന്ന നിയമം പ്രാബല്യത്തിൽ വന്നു. ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും.

കനേഡിയൻ കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, പഠിക്കുന്ന സ്ഥാപനങ്ങള്‍ മാറ്റുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പുതിയ പഠന അനുമതിക്കായി അപേക്ഷിച്ച് അനുമതി നേടണമെന്നും അദ്ദേഹം അറിയിച്ചു.

സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ ലളിതമാക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്), നൈജീരിയ സ്റ്റുഡന്റ് എക്‌സ്പ്രസ് (എന്‍.എസ്.ഇ) തുടങ്ങിയ പ്രോഗ്രാമുകള്‍ കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു.

Indian Student can work only 24 hrs in a week in Canada

More Stories from this section

family-dental
witywide