
ഹൈദരാബാദ്: കിർഗിസ്ഥാനിൽ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിനടിയിൽ കുടുങ്ങി ഇന്ത്യൻ വിദ്യാർഥി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി 21 കാരനായ ദാസരി ചന്തു എന്ന മെഡിക്കൽ വിദ്യാർഥിയാണ് മരിച്ചത്. ആന്ധ്രാപ്രദേശ് അനകപ്പള്ളി സ്വദേശിയാണ് ചന്തു. കിർഗിസ്ഥാനിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു. സുഹൃത്തുക്കളായ നാല് വിദ്യാർത്ഥികൾക്കൊപ്പം ഞായറാഴ്ച വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു. കുളിക്കുന്നതിനിടെ അതിശൈത്യത്തിനാൽ മഞ്ഞുപാളിയിൽ കുടുങ്ങിയാണ് ചന്തു മരിച്ചത്.
മകൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയുമായി ബന്ധപ്പെട്ടതായി ചന്ദുവിൻ്റെ മാതാപിതാക്കൾ പറഞ്ഞു. കേന്ദ്രമന്ത്രി കിർഗിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം അനകപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
Indian student dies in kirgystan after trap in glacial