ന്യൂയോർക്കിൽ ബൈക്ക് അപകടത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ ബൈക്ക് അപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശ്രീ ബെലേം അച്യുതാണ് മരിച്ചത്. ദ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ (SUNY) വിദ്യാർഥിയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.

വിദ്യാർഥിയുടെ വിയോഗത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സ് പ്ലാറ്റ്ഫോമിലൂടെ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തോട് ‘അഗാധമായ അനുശോചനം’ പ്രകടിപ്പിച്ച കോൺസുലേറ്റ്, മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നതിന് ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നൽകുന്നതിന് ശ്രമിക്കുമെന്നും നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനായി വിദ്യാർഥിയുടെ കുടുംബങ്ങളുമായും പ്രാദേശിക ഏജൻസികളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോൺസുലേറ്റ് അറിയിച്ചു.

More Stories from this section

family-dental
witywide