
ന്യൂഡല്‍ഹി: കാനഡയില്‍ സ്ത്രീകളെ ശല്യം ചെയ്തതിന് 25 കാരനായ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍. മോണ്‍ക്ടണിലെ മൗണ്ടന്‍ റോഡിലെ വാട്ടര്‍ പാര്‍ക്കില്‍ വെച്ച് യുവാവ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ജൂലൈ 7 ന് പാര്‍ക്കില്‍വെച്ച് സ്ത്രീകളെ തടഞ്ഞുനിര്‍ത്തുകയും അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നുവെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു.
ഇയാളുടെ ചെയ്തികള്‍ക്ക് കുറഞ്ഞത് പന്ത്രണ്ട് പേരെങ്കിലും ഇരകളായെന്നും, അവരില്‍ ചിലര്‍ 16 വയസ്സിന് താഴെയുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. പാര്‍ക്കിന്റെ പരിസരത്തുനിന്നാണ് യുവാവ് പിടിയിലായത്. ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ 24 ന് മോണ്‍ക്ടണ്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ ഹാജരാക്കും.