
അമേരിക്കയിലെ പ്രധാന നഗരങ്ങളിലൊന്നായ സാൻ ഫ്രാൻസിസ്കോയിലെ തെരുവുകളിൽ സോംബികളെ പോലെ അലഞ്ഞു തിരിയുന്ന മനുഷ്യരുടെ വീഡിയോ പങ്കുവച്ച് ഇന്ത്യൻ യൂട്യൂബർ. ബെംഗളൂരു ആസ്ഥാനമായുള്ള യൂട്യൂബർ ഇഷാൻ ശർമയാണ് സോംബികളെപ്പോലെയുള്ള ആളുകൾ അലഞ്ഞുതിരിയുന്ന വീഡിയോ പങ്കുവെച്ചത്.
വീഡിയോ നിരവധിപ്പേർ കണ്ടു. നഗരത്തിൽ പെരുകുന്ന ഭവനരഹിതരായ ആളുകളുടെ എണ്ണം, മയക്കുമരുന്നിന് അടിമകളാകുന്നവർ, പൊതുസുരക്ഷയിലെ പാളിച്ചകൾ തുടങ്ങിയ പ്രശ്നങ്ങൾ ശർമ്മ തന്റെ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടി.
‘ഇത് കാണുമ്പോൾ എൻ്റെ ഹൃദയം തകരുന്നു. ഇതാണ് സാൻ ഫ്രാൻസിസ്കോ. അമേരിക്കയുടെ സാങ്കേതിക തലസ്ഥാനം. ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരം. കൂടാതെ ഏറ്റവും വലിയ ടെക് കമ്പനികൾ ഉള്ള ഇടം. ഞാൻ പോയിട്ടുള്ളതിൽ വച്ച് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം കൂടിയാണിത്. തെരുവുകൾ ഭവനരഹിതർ, മാനസികമായി പ്രശ്നമുള്ളവർ, മയക്കുമരുന്നിന് അടിമപ്പെട്ടു പോയവർ, അല്ലെങ്കിൽ ഈ മൂന്ന് അവസ്ഥകളും കൂടിച്ചേർന്നു പോയവർ എന്നിവരാൽ നിറഞ്ഞിരിക്കുന്നു.
വെടിവയ്ക്കലും വാഹനങ്ങള്‍ തകർക്കലും വളരെ സാധാരണമാണ്. മോഷണങ്ങൾ സ്ഥിരം കഥയാകുന്നു. തെരുവുകളിലൂടെ നടന്നു നീങ്ങുന്നവർ മുഴുവൻ സോംബികളെ പോലെ. സാങ്കേതിക മുതലാളിത്തത്തിൻ്റെ ഉട്ടോപ്യയാണ് വഴിതെറ്റിപ്പോയത്. എന്തുകൊണ്ട് ഇത് പരിഹരിക്കാൻ കഴിയുന്നില്ലെന്നും ഇദ്ദേഹം കുറിച്ചു.
Indian Youtuber shares video of homeless people in San Francisco















