ഇന്തോനേഷ്യയിലെ മറാപ്പി പര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു: 150-ലധികം ഗ്രാമീണരെ ഒഴിപ്പിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയിലെ മറാപി പര്‍വ്വതം ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും പൊട്ടിത്തെറിച്ചു. അഗ്‌നിപര്‍വ്വതത്തില്‍ നിന്നും പുറത്തുവന്ന ചാരം സമീപ ഗ്രാമങ്ങളെ മൂടി. ഇതിനു പിന്നാലെ 150 ലധികം ആളുകളെ ഒഴിപ്പിച്ചു.

പ്രാദേശിക സമയം രാവിലെ 6:21 ന് അഗ്‌നിപര്‍വ്വതം ആദ്യം പൊട്ടിത്തെറിച്ചതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ത്തത്തിന് 1,300 മീറ്റര്‍ (4,265 അടി) ഉയരത്തില്‍ കനത്ത അഗ്‌നിപര്‍വ്വത ചാരം കൊടുമുടിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് എത്തുകയായിരുന്നു.

മരാപ്പിയുടെ പര്‍വ്വതത്തിന്റെ താഴെയുള്ള താഴ്വരയ്ക്കോ നദീതീരത്തിനോ സമീപം താമസിക്കുന്ന ആളുകള്‍ക്ക് മഴക്കാലത്ത് ഉണ്ടാകാവുന്ന ലാവയുടെ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide