
പ്രമുഖ വ്യവസായിയും മുൻ കോൺഗ്രസ് നേതാവുമായ നവീൻ ജിൻഡാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. 2004-14 കാലഘട്ടത്തിൽ താൻ പ്രതിനിധീകരിച്ച മണ്ഡലമായ കുരുക്ഷേത്രയിൽ നിന്ന് ജിൻഡാൽ മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരത്’ അജൻഡയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്നാണ് ജിൻഡാൽ സ്റ്റീൽ ആൻഡ് പവറിൻ്റെ ചെയർമാനായ നവീൻ ജിൻഡാൽ അറിയിച്ചത്
“10 വർഷം കുരുക്ഷേത്രയിൽ നിന്നുള്ള എംപിയായി ഞാൻ കോൺഗ്രസ് പാർട്ടിയെ പാർലമെൻ്റിൽ പ്രതിനിധീകരിച്ചു. കോൺഗ്രസ് നേതൃത്വത്തിനും അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനും ഞാൻ നന്ദി പറയുന്നു. ഇന്ന് ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണ്,” ബിജെപിയിൽ ചേരുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം എക്സിൽ ഇങ്ങനെ കുറിച്ചു.
ബി.ജെ.പി നീക്കത്തിന് പിന്നിൽ എന്താണെന്ന് അറിയാമെന്നും എന്തുകൊണ്ടാണ് ജിൻഡാൽ ബിജെപിയിൽ ചേരുന്നത് എന്ന് വ്യക്തമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
When you need a giant-size washing machine, this had to happen. And after making ZERO contributions to the party in the last ten years, saying I am resigning from it is a big joke.https://t.co/yjNO1cl1ME pic.twitter.com/1E9R0mIaJC
— Jairam Ramesh (@Jairam_Ramesh) March 24, 2024
“നിങ്ങൾക്ക് ഒരു വലിയ അലക്ക് യന്ത്രം ആവശ്യമുള്ളപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കേണ്ടതാണ്. കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസിന് പൂജ്യം സംഭാവനകൾ നൽകിയതിന് ശേഷം, “ഞാൻ അതിൽ നിന്ന് രാജിവെക്കുന്നു” എന്നു പറയുന്നത് വലിയ തമാശയാണ്,” കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
Industrialist And Former Congress MP Naveen Jindal Joins BJP










