പ്രസിഡന്റായാൽ വിലക്കയറ്റം നിയന്ത്രിക്കുമെന്ന് കമല, ഇത്രയും കാലം എന്തു ചെയ്യുകയായിരുന്നുവെന്ന് വിമർശനം

വാഷിങ്ടൺ: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ ദിനം തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന് കമലാ ഹാരിസ്. ഞാന്‍ പ്രസിഡന്റായാൽ വില കുറയ്ക്കുന്നതിന് മുന്‍ഗണന നല്‍കും. നിയമവിരുദ്ധമായി വിലക്കയറ്റമുണ്ടാക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകളെയും അന്യായമായി വാടക വർധിപ്പിക്കുന്ന കോര്‍പ്പറേറ്റ് ഭൂവുടമകളെയും രിടും. തൊഴിലാളി കുടുംബങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം- കമലാ ഹാരിസ് സോഷ്യൽമീഡിയയിൽ കുറിച്ചു. എന്നാൽ, കമല ഹാരിസിന്റെ വാഗ്ദാനത്തിന് വിമർശനമുയർന്നു. ഏകദേശം നാല് വര്‍ഷമായി നിലവിലെ ഭരണത്തിന്റെ ഭാഗമായ കമല ഹാരിസ് ഈ പ്രശ്നങ്ങൾ നേരത്തെ അഭിസംബോധന ചെയാതിരുന്നത് എന്തുകൊണ്ടെന്നാണ് വിമർശകർ ചോദ്യമുന്നയിച്ചു.

കണ്‍സര്‍വേറ്റീവ് എഴുത്തുകാരി ലിബി എമ്മണ്‍സ്, ഹാരിസിന്റെ പ്രഖ്യാപനത്തെ വിമർശിച്ചു. കമലാ ഹാരിസ് സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ പ്രധാന മേഖലകളില്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആഗ്രഹിക്കുന്നും നികുതിയിളവുകള്‍ അവസാനിപ്പിക്കുന്നതു വഴി വന്‍കിട കോര്‍പ്പറേറ്റുകള്‍ രാജ്യത്ത് നിക്ഷേപങ്ങൾ നിർത്തലാക്കുമെന്നും പുതിയ ജോലികള്‍ വാഗ്ദാനം ചെയ്യാതാകുമെന്നും ലിബി എമ്മൺസ് കുറിച്ചു.

inflation to reduce if become president, says kamala harris

More Stories from this section

family-dental
witywide