
സൗന്ദര്യം ഒരു ശാപമായി മാറിയിരിക്കുകയാണ് ബ്രസീലിയന്‍ സുന്ദരിയായ മറീന സ്മിത്തിന്. ക്രിസ്മസ് ഡിന്നറില്‍ നിന്നും ആഘോഷ പരിപാടികളില്‍ നിന്നും സുഹൃത്തുക്കള്‍ തന്നെ വിലക്കിയതിനെ തുടര്‍ന്ന് ഈ വര്‍ഷം അവധി ദിവസങ്ങളില്‍ താന്‍ ഒറ്റയ്ക്ക് ആഘോഷിക്കുമെന്ന് ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ മറീന സ്മിത്ത് പറയുന്നു.
ബ്രസീലിലെ സാവോപോളോയില്‍ നിന്നുള്ള 34 കാരിയായ മറീന തങ്ങളുടെ കാമുകന്മാരെയും പങ്കാളികളെയും സൗന്ദര്യംകൊണ്ട് വശത്താക്കുമെന്നാണ് സുഹൃത്തുക്കളുടെ പേടി. ‘അതെ, ഞാന്‍ ഒരു സുന്ദരിയാണ്, പക്ഷേ അത് ആരും എന്നെ ഉപേക്ഷിക്കാന്‍ ഒരു കാരണമല്ല.’- മറീന പറയുന്നു. മാത്രമല്ല താന്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നുവെന്നും, പ്രശ്‌നം എന്നിലല്ലെന്നും പറഞ്ഞ മറീന താന്‍ സുഹൃത്തുക്കളുടെ പങ്കാളികളോട് മോശമായി പെരുമാറിയിട്ടില്ലെന്നും വ്യക്തമാക്കി.
സൗന്ദര്യമുള്ളതുകൊണ്ട് മാറ്റിനിര്‍ത്തപ്പെടുന്നതിനെക്കുറിച്ച് മുമ്പും പല യുവതികളും പരാതി പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും പല പരിപാടികളില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ മുമ്പും അനുഭവം തുറന്നു പറഞ്ഞ് എത്തിയിട്ടുണ്ട്.















