
ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ, ഒരു ഫാൻസി ഹോട്ടൽ ഓഫീസ്, നിയമാനുസൃതമെന്ന് തോന്നുന്ന കത്തുകൾ. കാനഡയിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത കമ്പനി തങ്ങൾക്ക് പണം കൈക്കലാക്കുന്നതിന് ഉത്തരേന്ത്യയിലും നേപ്പാളിലുമുള്ള 150-ലധികം ആളുകളെ ബോധ്യപ്പെടുത്താൻ ഉപയോഗിച്ച പശ്ചാത്തലമാണിത്. വയെല്ലാം കണ്ട് പണം കൊടുത്ത് തട്ടിപ്പിനിരയായവർ ജോലിയൊന്നും ലഭിക്കാതെ കാത്തുകെട്ടി കിടന്നത് എട്ടു മാസത്തിലേറെയായിരുന്നു.
മാർച്ചിൽ, രാജസ്ഥാൻ, ഹരിയാന, യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുമായി പറ്റിക്കപ്പെട്ട 23 പേരുടെ സംഘം ഡൽഹി പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (ഇഒഡബ്ല്യു) പരാതി നൽകി. കമ്പനിയുമായി ബന്ധപ്പെട്ട മൂന്ന് പേർക്കെതിരെ വഞ്ചനയ്ക്കും ക്രിമിനൽ ഗൂഢാലോചനയ്ക്കും ഐപിസി വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഈ ആഴ്ച ആദ്യം പഞ്ചാബിലെ സിരാക്പൂരിൽ നിന്ന് തട്ടിപ്പു സംഘത്തിലെ പ്രധാനിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ കബളിപ്പിക്കപ്പെട്ടവരുടെ എണ്ണം വളരെ വലുതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അവരിൽ 29 പേരും നേപ്പാളിൽ നിന്നുള്ളവരാണ്. മൊത്തം 5 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ് ഉദ്യോഗസ്ഥർ കണക്കാക്കുന്നു.