കാവി പതാകയെ അപമാനിച്ച് വീഡിയോ ചെയ്തു: തെലങ്കാനയില്‍ മുസ്ലീം യുവാവിന് മര്‍ദ്ദനം, നഗ്നനാക്കി നടത്തി

ഹൈദരാബാദ്: തെലങ്കാനയില്‍ കാവി പതാകയെ റീലില്‍ ‘അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മുസ്ലീം യുവാവിനെ മര്‍ദ്ദിക്കുകയും നഗ്‌നനാക്കി നടത്തിയതായും റിപ്പോര്‍ട്ടുകള്‍.

റീലില്‍, ‘ഓം’ എന്ന് അടയാളപ്പെടുത്തിയ കാവി പതാക, യുവാവ് തന്റെ പാന്റിനുള്ളില്‍ അപമാനകരമായ രീതിയില്‍ തിരുകുന്നത് കാണാം.

റീലില്‍ രോഷാകുലരായ മേഡക് ജില്ലയിലെ ഒരു ഗ്രാമത്തിലെ ആളുകള്‍ യുവാവിനെ കണ്ടെത്തി മര്‍ദ്ദിക്കുകയായിരുന്നു. ചില വീഡിയോകളില്‍ ജനക്കൂട്ടം ജയ് ശ്രീറാം വിളിക്കുകയും യുവാവിനെ മര്‍ദ്ദിക്കുകയും നഗ്‌നനാക്കി നടത്തുകയും രഹസ്യഭാഗങ്ങള്‍ക്ക് തീയിടാന്‍ ശ്രമിക്കുകയും ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗ്രാമവാസികള്‍ യുവാവിനെതിരെ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153(എ), 295-എ, 505(2) വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

തന്നെ ആക്രമിച്ചതിന് ഗ്രാമവാസികള്‍ക്കെതിരെ മുസ്ലീം യുവാവും പരാതി നല്‍കി. ഐപിസി 341, 323, 505(2), 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നാട്ടുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്

More Stories from this section

family-dental
witywide