മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കുചേരും ; നിലമ്പൂരില്‍ ഐഎന്‍ടിയുസിയുടെ ഫ്‌ളക്‌സ്

നിലമ്പൂര്‍: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിരന്തരം ആരോപണം ഉന്നയിച്ച പി.വി അന്‍വര്‍ എം എല്‍ എയെ അനുകൂലിച്ചു നിലമ്പൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഐ എന്‍ ടി യു സി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചത്.

ഇടതുമുന്നണിയുമായി ബന്ധം വിച്ഛേദിച്ച് മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കുചേരുമെന്നാണ് ഫ്‌ളക്‌സിലുള്ളത്.

സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മറുപടി വേണ്ടതെന്നും എ ഡി ജി പി – ആര്‍ എസ് എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് അറിയണമെന്നും ബോര്‍ഡിലുണ്ട്.

More Stories from this section

family-dental
witywide