ലൈംഗികാരോപണക്കേസ്; ’24 മണിക്കൂറിനകം ഹാജരാകണം’ പ്രജ്വല്‍ രേവണ്ണയോട് അന്വേഷണ സംഘം

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ വിവാദത്തില്‍ കര്‍ണാടകയിലെ രാഷ്ട്രീയം തീച്ചൂളയിലായിരിക്കുകയാണ്. വിവാദങ്ങള്‍ക്കിടയില്‍ 24 മണിക്കൂറിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രജ്വല്‍ രേവണ്ണയ്ക്ക് നോട്ടീസ് അയച്ചു.

കേസിലെ രണ്ടാം പ്രതിയായ ജെഡി-എസ് എംഎല്‍എയും പ്രജ്വലിന്റെ പിതാവുമായ എച്ച്ഡി രേവണ്ണയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചതിന് ശേഷം ചൊവ്വാഴ്ച രാവിലെ ജെഡി-എസ് സിറ്റിംഗ് എംപിയും ഹാസനിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല് രേവണ്ണയെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

ചൊവ്വാഴ്ച കേസ് പരിഗണിച്ച ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) കര്‍ണാടക പോലീസില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കര്‍ണാടക ഡിജിപി അലോക് മോഹനോട് വേഗത്തിലും നിര്‍ണായകമായും നടപടിയെടുക്കണമെന്നും രാജ്യം വിട്ടുപോയ പ്രതിയെ വേഗത്തില്‍ പിടികൂടണമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ ആവശ്യപ്പെട്ടു.

Sex allegation case: Investigation team asks Prajwal Revanna to appear for investigation within 24 hours