
മധ്യ പടിഞ്ഞാറൻ യുഎസ് സംസ്ഥാനമായ അയോവയിലെ പെറി ഹൈസ്‌കൂളിൽ വ്യാഴാഴ്ച നടന്ന വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സ്കൂളിലെ ആറാം ക്ളാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്.
അക്രമം നടത്തിയ 17 വയസ്സുകാരൻ ഡിലൻ ബട്ലർ സംഭവ സ്ഥലത്തു തന്നെ സ്വയം വെടിവച്ചു ജീവനൊടുക്കിയതായി പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പമ്പ് ആക്ഷൻ പൈപ്പ് ഗണ്ണും ചെറിയ കൈത്തോക്കും അക്രമിയുടെ കയ്യിൽ ഉണ്ടായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സ്കൂളിൽ നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തി. വെടിയേറ്റ 5 പേരെ അയോവയുടെ തലസ്ഥാനമായ ഡെസ്മോയ്ൻസിലുള്ള രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിൻ്റർ വെക്കേഷനു ശേഷം സ്കൂൾ തുറന്ന ദിവസമായിരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് പേർ സ്കൂളിൽ എത്തിയിരുന്നില്ല. രാവിലെ ഏഴരയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. പൊലീസിന് ഫോൺ കിട്ടിയ ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തിയിരുന്നു.
Iowa Perry school shooting kills 2