ബിഹാറിൽ മലയാളി പാസ്റ്റർ ആക്രമിക്കപ്പെട്ടു

ബിഹാറിലെ ജമൂവി ജില്ലയിൽ സുവിശേഷ പ്രവർത്തകനും മലയാളിയുമായി പാസ്റ്റർ സണ്ണി സി പിക്കു നേരേ ആക്രമണം. മാർച്ച് മൂന്നിന് സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന നടന്നു കൊണ്ടിരിക്കുമ്പോളായിരുന്നു ആക്രമണം.

‘ജയ് ശ്രീറാം’ വിളിച്ചു കൊണ്ട് ഒരുകൂട്ടം ആളുകൾ എത്തി ആരാധന തടസ്സപ്പെടുത്തുകയായിരുന്നെന്ന് ഇവർ പറയുന്നു . പാസ്റ്റർ സണ്ണിയെയും കൂടെയുള്ള വിശ്വാസിയായ യുവാവിനെയും സംഘം ചേർന്നെത്തിയ ആളുകൾ മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അക്രമികൾ കൊന്നുകളയുമെന്ന് ആക്രോശിച്ച് വഴിയിലൂടെ നടത്തികൊണ്ടു പോകുന്നതിനിടെയാണ് പോലീസ് സ്ഥലത്തെത്തി പാസ്റ്ററെയും കൂടെയുണ്ടായിരുന്ന യുവാവിനെയും രക്ഷപ്പെടുത്തുന്നത്.

പാസ്റ്റർ സണ്ണി 29 വർഷമായി വടക്കേ ഇന്ത്യയിൽ മിഷണറിയാണ്. ഐപിസി വൈക്കം സെന്റർ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം എം പീറ്ററിന്റെ മകനാണ്.

IPC Pastor attacked in Bihar