ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പുതിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് ന്യൂജഴ്സിയിൽ

ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് ന്യൂജഴ്സിയിലെ ഫോർഡ്‌സിലുള്ള റോയൽ ആൽബർട്സ് പാലസിൽ നടക്കും. കേരളത്തിൽ നിന്നെത്തുന്ന അങ്കമാലി എം എൽ എ റോജി എം ജോൺ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. ന്യൂയോർക്ക് കോൺസൽ ജനറൽ ബിനയ ശ്രീകാന്ത് പ്രധാൻ ഗസ്റ്റ് ഓഫ് ഓണറും ഹൂസ്റ്റണിൽ നിന്നുള്ള ജഡ്ജ് ജൂലി മാത്യു അതിഥിയുമായിരിക്കും. ഫ്ലോറിഡയിൽ നടന്ന പത്താം രാജ്യാന്തര കോൺഫറൻസിൽ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി പ്രസിഡന്റ് സുനിൽ തൈമറ്റം ദീപനാളം ഇപ്പോഴത്തെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറിനു കൈമാറിയിരുന്നു. ഔദ്യോഗികമായി പ്രവർത്തനോദ്‌ഘാടനം നടക്കുന്ന ചടങ്ങാണ് ഇന്ന്.

പ്രസ് ക്ലബിന്റെ ന്യൂയോർക്ക് ചാപ്റ്റർ ആതിഥ്യമരുളുന്ന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിൽ, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രഷറർ ബിനു തോമസ് എന്നിവർ അറിയിച്ചു. വൈസ് പ്രസിഡന്റ് മൊയ്‌തീൻ പുത്തൻചിറ, ജോയിന്റ് സെക്രട്ടറി മാനുവൽ ജേക്കബ് കൂടാതെ എല്ലാ ന്യൂ യോർക്ക് ചാപ്റ്റർ അംഗങ്ങളും ചടങ്ങിന്റെ നടത്തിപ്പിനായി കൂടെയുണ്ട്. ഉദ്‌ഘാടന സമ്മേളനത്തിൽ ഐ പി സി എൻ എ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, മറ്റ് അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിലേക്ക് ഏവരെയും ട്രഷറർ വിശാഖ് ചെറിയാൻ സ്വാഗതം ചെയ്തു.

IPCNA 2024- 25 year Activities inauguration today

More Stories from this section

family-dental
witywide