
ടെഹ്റാന്‍: വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിനിടെ ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇസ്രായേല്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ പ്രതികരിക്കുമെന്നും വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഔദ്യോഗിക ദ്വിദിന സന്ദര്‍ശന വേളയില്‍ ഉഭയകക്ഷി ബന്ധവും പ്രാദേശിക സഹകരണവും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പെസെഷ്‌കിയാന്റെ പരാമര്‍ശം എത്തിയത്. ‘സയണിസ്റ്റ് ഭരണകൂടം അതിന്റെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, അത് കടുത്ത പ്രതികരണങ്ങള്‍ നേരിടേണ്ടിവരും’ എന്നാണ് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്.
അതേസമയം, വ്യാഴാഴ്ച നടക്കുന്ന ഏഷ്യാ കോ-ഓപ്പറേഷന്‍ ഡയലോഗ് ഉച്ചകോടിയിലും പെസെഷ്‌കിയാന്‍ പങ്കെടുക്കുന്നുണ്ട്.














