നിര്‍ണായക ചുവടുവയ്പ്പ്‌ ; ഇനി വാട്‌സ് ആപ്പും ഗൂഗിള്‍ പ്ലേ സ്റ്റോറും ഉപയോഗിക്കാം, നിരോധനം പിന്‍വലിച്ച് ഇറാന്‍

ടെഹ്റാന്‍: ഇറാന്‍ അധികാരികള്‍ വാട്ട്സ്ആപ്പിന്റെയും ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെയും നിരോധനം ഔദ്യോഗികമായി പിന്‍വലിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി (ഐആര്‍എന്‍എ)യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ ആഗോള സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനൊപ്പം പ്രാദേശിക പ്ലാറ്റ്ഫോമുകളുടെ വികസനത്തിനും ഉപയോഗത്തിനും മുന്‍ഗണന നല്‍കുന്ന സമീപനം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സുപ്രധാന ചുവടുവയ്പ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. ”ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ഞങ്ങള്‍ ഐക്യത്തോടെയും സഹകരണത്തോടെയും നടത്തി. പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നു”- ഇറാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി മന്ത്രി സത്താര്‍ ഹഷെമി എക്‌സില്‍ കുറിച്ചു. മാധ്യമങ്ങള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഈ പാത എന്നത്തേക്കാളും കൂടുതല്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്നത്.

More Stories from this section

family-dental
witywide