
ന്യൂഡല്‍ഹി: റെയില്‍വേ മുന്‍കൂട്ടി ടിക്കറ്റെടുക്കാനുള്ള നിയമത്തില്‍ മാറ്റം വരുത്തി. ഇനി 60 ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. ദീര്‍ഘ ദൂര ട്രെയിനുകളില്‍ യാത്രയ്ക്ക് 120 ദിവസം മുന്‍പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിച്ചിരുന്ന നിയമമാണ് മാറ്റുന്നത്. യാത്രക്കാര്‍ക്ക് അവരുടെ പുറപ്പെടല്‍ തീയതിയോട് അടുത്ത് യാത്രകള്‍ ആസൂത്രണം ചെയ്യുന്നത് എളുപ്പവും സൗകര്യപ്രദവുമാക്കാന്‍ ഈ പുതിയ നയം ലക്ഷ്യമിടുന്നു.
നവംബര്‍ ഒന്നിന് പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ ബോര്‍ഡ്, പ്രിന്‍സിപ്പല്‍ ചീഫ് കോമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്ക് കത്തയച്ചു. അതേസമയം,
നവംബര്‍ 1-ന് മുമ്പ് ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകളെ ഈ മാറ്റം ബാധിക്കില്ല. ഈ തീയതിക്ക് ശേഷമുള്ള ബുക്കിംഗുകള്‍ക്ക് മാത്രമേ പുതിയ നിയമം ബാധകമാകൂ.
Tags: