ഐസക് തോമസിന്റെ സംസ്‌കാരം മാര്‍ച്ച് 16ന്, പൊതുദര്‍ശനം മാര്‍ച്ച് 15 ന്

ചിക്കാഗോ : ചിക്കാഗോയില്‍ നിര്യാതനായ ഒഹേര്‍ എയര്‍പോര്‍ട്ടിലെ ചീഫ് കസ്റ്റംസ് ഓഫിസര്‍ ഐസക് തോമസിന്റെ (54) സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ മാര്‍ച്ച് 16 ശനിയാഴ്ച സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ 315 27th Ave, ബെല്‍വുഡ്, IL 60104 ല്‍ രാവിലെ 9.30 ന്.

പൊതുദര്‍ശനം മാര്‍ച്ച് 15 വെള്ളിയാഴ്ച, സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ 315 27th Ave, ബെല്‍വുഡ്, IL 60104 ല്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ നടക്കും.

മല്ലപ്പള്ളി, ആനിക്കാട്ട്, വടക്കേടത്ത് പരേതനായ ഐസക് വി തോമസിന്റെ മകനാണ് ഐസക് തോമസ്. ഒഹേര്‍ എയര്‍പോര്‍ട്ടില്‍ ചീഫ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

അമ്മ: എലിസബത്ത് തോമസ്. ഭാര്യ : ആന്‍ ജേക്കബ് , മക്കള്‍ : ജയ്‌സണ്‍ തോമസ് , ജോയല്‍ തോമസ്. സഹോദരിമാര്‍: ബീന കുര്യന്‍ ( ബാള്‍ട്ടിമോര്‍), ബിനിത കുന്നേല്‍ (ഓക്ലഹോമ).

ഇല്ലിനോയ് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകയിലെ അംഗമായിരുന്നു അന്തരിച്ച ഐസക്ക്.

More Stories from this section

family-dental
witywide