
ഹൈ സ്ട്രീറ്റ് ഫാഷൻ ശൃംഖലയായ മാംഗോയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഐസക് ആൻഡിക് (71) ശനിയാഴ്ച ബാഴ്‌സലോണയ്ക്ക് സമീപം സാഹസിക ഗുഹ യാത്രയ്ക്കിടെ താഴ്ചയിലേക്ക് വീണ് മരിച്ചു.
മോണ്ട്സെറാത്ത് പർവതനിരകളുടെ ഭാഗമായ ഗുഹകളിൽ കാൽനടയാത്ര നടത്തുന്നതിനിടെ അദ്ദേഹം മലയിടുക്കിൽ വീണു മരിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എൽ പൈസ് പത്രം പറയുന്നതനുസരിച്ച്, അപകട സമയത്ത് ആൻഡിക്കിനൊപ്പം മകനും മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കാൽ വഴുതി 150 അടി താഴ്ചയിലേക്ക് വീണെന്നും. അടിയന്തരമായി ഹെലികോപ്ടർ എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
സാൽനിട്രെ ഡി കോൾബാറ്റോ ഗുഹയിലുണ്ടായ അപകടത്തിൽ ആൻഡിക് മരിച്ചതായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്ഥിരീകരിച്ചു.
തുർക്കിയിൽ ജനിച്ച ആൻഡിക് തൻ്റെ സഹോദരൻ നഹ്‌മാൻ്റെ സഹായത്തോടെ 1984-ൽ ബാഴ്‌സലോണയിൽ മാംഗോ എന്ന ഫാഷൻ ബ്രാൻഡ് സ്ഥാപിച്ചു, ഇപ്പോൾ ഈ ശൃംഖല 120 രാജ്യങ്ങളിലായി ഏകദേശം 3,000 ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നു. ആൻഡിക്കിൻ്റെ ആസ്തി $4.5bn ആണെന്ന് ഫോർബ്സ് കണക്കാക്കുന്നു.
Isak Andic the billionaire founder of high street fashion chain Mango died in an accident














