വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ തെക്കന്‍ ഗാസയില്‍ പോരാട്ടം തുടര്‍ന്ന് ഇസ്രായേല്‍

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി പാരീസില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നതിനിടെ തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ പോരാട്ടം കടുപ്പിച്ചു.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി സിഐഎയുടെ തലവന്‍ ഇസ്രായേല്‍, ഈജിപ്ഷ്യന്‍, ഖത്തര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇസ്രയേല്‍ പോരാട്ടം കടുപ്പിച്ചിരിക്കുന്നത്.

അതേസമയം, ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ആദ്യ സംഭവമാണിത്. ഇത് യുദ്ധം കൂടുതല്‍ കനക്കുമെന്ന ഭയമാണ് ഉയര്‍ത്തുന്നത്.

More Stories from this section

family-dental
witywide