
ഡമാസ്കസ്: സിറിയയെ ആക്രമിക്കാൻ ഇസ്രായേൽ നിരത്തിയ കാരണങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് സിറിയൻ വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി. സിറിയൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അസദ് ഭരണകൂടം വീണതിന് ശേഷവും സിറിയയിൽ ഇസ്രായേൽ അക്രമണം തുടരുകയാണ്. ഇതിനിടെയാണ് ജുലാനിയുടെ പ്രതികരണം. സിറിയയിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേലിന് മുന്നിൽ ഇനി ഒഴിവുകഴിവുകളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളോളം നീണ്ട യുദ്ധത്തിനും സംഘർഷങ്ങൾക്കും ശേഷം തളർന്ന സിറിയൻ ജനത പുതിയ സംഘർഷങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. നാശമുണ്ടാക്കുന്ന സംഘർഷങ്ങളിലേക്ക് സിറിയയെ വലിച്ചിഴയ്ക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും സിറിയയുടെ പുനർനിർമാണമാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. സിറിയയെ ആക്രമണ വേദിയാക്കി മാറ്റിയതിന് പിന്നിൽ ഇറാനാണ്. എങ്കിൽപ്പോലും അവരുമായി ശത്രുതയുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. സിറിയയിലെ ഇറാൻ്റെ സാന്നിധ്യം അവസാനിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.
ഇറാനിയൻ ജനതയോട് ശത്രുതയില്ല. ആഭ്യന്തര യുദ്ധസമയത്ത് സിറിയൻ സിവിലിയന്മാരെ ലക്ഷ്യം വച്ചതിന് റഷ്യൻ സേനയെ അദ്ദേഹം കുറ്റപ്പെടുത്തിയെങ്കിലും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ റഷ്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാനുള്ള അവസരമാണെന്നും എന്ന് അദ്ദേഹം പറഞ്ഞു.
Israel has no more excuses to attack Syria, Says Al Julani















