ഹമാസ് തലവന്റെ 3 ആണ്‍മക്കളെയും 2 കൊച്ചുമക്കളെയും വകവരുത്തി ഇസ്രയേല്‍; മക്കളുടെ രക്തം ജനങ്ങളുടെ രക്തത്തേക്കാള്‍ പ്രിയപ്പെട്ടതല്ലെന്ന് തലവന്‍

ന്യൂഡല്‍ഹി: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുടെ മൂന്ന് ആണ്‍മക്കള്‍ ബുധനാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവം ഹമാസും ഇസ്മായില്‍ ഹനിയേയുടെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. ഹനിയേയുടെ മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്ന 2 കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവര്‍ യാത്ര ചെയ്തിരുന്ന കാര്‍ ഗാസയിലെ അല്‍-ഷാതി ക്യാമ്പ് പ്രദേശത്തുണ്ടായ ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹനിയേയുടെ രണ്ട് പേരക്കുട്ടികളും മരണമടഞ്ഞ ആക്രമണത്തില്‍ മറ്റൊരു പേരക്കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.

ഞങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തവും നിര്‍ദ്ദിഷ്ടവുമാണ്. അവയില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുന്ന സാഹചര്യത്തില്‍ ഹമാസ് തീരുമാനം അറിയിക്കുമുമ്പ് തന്റെ മക്കളെ ലക്ഷ്യമിടുന്നതുകൊണ്ട് ഹമാസ് നിലപാട് മാറ്റുമെന്ന് ഇസ്രയേല്‍ കരുതുന്നുവെങ്കില്‍ അത് വ്യാമോഹമാകുംമെന്നാണ് ഹനിയേ അല്‍ ജസീറ ടിവിയോട് പറഞ്ഞു. മാത്രമല്ല, ”എന്റെ മക്കളുടെ രക്തം നമ്മുടെ ജനങ്ങളുടെ രക്തത്തേക്കാള്‍ പ്രിയപ്പെട്ടതല്ലെന്നും ഖത്തറില്‍ താമസിക്കുന്ന ഹനിയേ പ്രതികരിച്ചു.

ഗാസ മുനമ്പില്‍ ഇസ്രയേലുമായുള്ള യുദ്ധം വീണ്ടും രൂക്ഷമായപ്പോള്‍ ഹമാസിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിന്റെ ഹനിയേ മുഖ്യപങ്ക് വഹിച്ചിരുന്നു. ഇസ്രയേലിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തങ്ങള്‍ പഠിച്ചു വരികയാണെന്നും എന്നാല്‍ അത് ഫലസ്തീന്റെ ആവശ്യങ്ങളൊന്നും നിറവേറ്റുന്നില്ലെന്നും ഹമാസ് ചൊവ്വാഴ്ച പ്രതികരിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.

തന്റെ മൂന്ന് സഹോദരന്മാര്‍ കൊല്ലപ്പെട്ടതായി ഹനിയേയുടെ മൂത്ത മകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ സ്ഥിരീകരിച്ചു. ‘എന്റെ സഹോദരങ്ങളായ ഹസീം, അമീര്‍, മുഹമ്മദ് എന്നിവരുടെയും അവരുടെ മക്കളുടെയും രക്തസാക്ഷിത്വത്താല്‍ ഞങ്ങളെ ആദരിച്ച ദൈവത്തിന് നന്ദി, എന്നാണ് അബ്ദുല്‍-സലാം ഹനിയേ കുറിച്ചത്.

More Stories from this section

family-dental
witywide