
വാഷിംഗ്ടണ്‍: റഫ ആക്രമണത്തില്‍ നിന്നും വിട്ടുനില്‍ക്കാനും മാനുഷിക നഷ്ടം കുറയ്ക്കാന്‍ വേണ്ട നടപടികളെടുക്കാനും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത ഇസ്രയേലിന് ബോംബ് അടക്കമുള്ള ആയുധങ്ങള്‍ നല്‍കുന്നത് കഴിഞ്ഞയാഴ്ചയോടെ അമേരിക്ക നിര്‍ത്തിവെച്ചിരുന്നു. ഇപ്പോഴിതാ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുമായി പൊരുത്തപ്പെടാത്ത സന്ദര്‍ഭങ്ങളില്‍ യു.എസ് നല്‍കിയ ആയുധങ്ങള്‍ ഇസ്രായേല്‍ ഉപയോഗിച്ചുവെന്ന വിലയിരുത്തലുമായി ബൈഡന്‍ ഭരണകൂടം രംഗത്ത്.
എങ്കിലും, വിലയിരുതത്‌ലുകളെ പൂര്‍ണമായി ശരിവെക്കുന്ന വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും അതുകൊണ്ട് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി യു.എസ് ആയുധങ്ങള്‍ ഉപയോഗിക്കുമെന്ന വിശ്വസം ഇസ്രായേലിന്റെ കാതത്ുസൂക്ഷിക്കുമെന്നും അമേരിക്ക വ്യക്തമാക്കുന്നു. കാരണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിക്കപ്പെടുന്ന നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളില്‍ യുഎസ് ആയുധങ്ങള്‍ ഉപയോഗിച്ചുവെന്ന് പരിശോധിക്കാന്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല.
എന്നിരുന്നാലും, യുഎസ് നിര്‍മ്മിത പ്രതിരോധ ആയുധങ്ങളാണ് യുദ്ധത്തില്‍ ഇസ്രയേലിന്റെ കാര്യമായ ആശ്രയം എന്നത് കണക്കിലെടുക്കുമ്പോള്‍, ഇസ്രായേല്‍ സുരക്ഷാ സേനകള്‍ ഒക്ടോബര്‍ 7 മുതല്‍ ഈ ആയിധങ്ങളും വലിയ രീതിയില്‍ ഉപയോഗിച്ചുവെന്ന് വിലയിരുത്തുന്നത് ന്യായമാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
റൈറ്റ്സ് ഗ്രൂപ്പ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഏപ്രില്‍ അവസാനത്തില്‍ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ ഇസ്രായേലിന് നല്‍കിയ യുഎസ് ആയുധങ്ങള്‍ അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ജനങ്ങളുടെ മരണങ്ങളുടെയും പരിക്കുകളുടെയും പ്രത്യേക കേസുകള്‍ വിശദീകരിക്കുകയും ആയുധങ്ങളുടെ നിയമവിരുദ്ധവും മാരകമായ ഉപയോഗത്തിന്റെ ഉദാഹരണങ്ങള്‍ സഹിതം വിശദീകരിക്കുകയും ചെയ്യുന്നു.
ഗാസയില്‍ 34,000 പലസ്തീനികളെ സൈന്യം കൊന്നൊടുക്കിയതിനാല്‍ ഇസ്രായേലിന്റെ സൈനിക പെരുമാറ്റം കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ് എന്നതും വിഷയത്തില്‍ അധിക അന്താരാഷ്ട്ര ശ്രദ്ധ എത്തിക്കുന്നുണ്ട്.
















