
ജറുസലേം: ഗാസയുടെ തെക്കൻ നഗരമായ റഫയിലെ കൂടുതൽ പ്രദേശങ്ങളിലുള്ള പലസ്തീനികനികളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി ഇസ്രയേൽ. അൽ-മവാസിയിലെ വിപുലീകരിച്ച മാനുഷിക മേഖലയെന്ന് ഇസ്രയേൽ വിളിക്കുന്ന സ്ഥലത്തേക്ക് പോകാനാനാണ് ഇസ്രായേൽ ശനിയാഴ്ച ആഹ്വാനം ചെയ്തത്. റാഫയിൽ കര ആക്രമണം നടത്താനുള്ള പദ്ധതികളുമായി സൈന്യം മുന്നോട്ട് പോവുകയാണെന്നതിൻ്റെ കൂടുതൽ സൂചനകളാണിത്.
വടക്കൻ ഗാസയിലെ ജബാലിയ മേഖലയിലെ താമസക്കാരോടും കുടിയിറക്കപ്പെട്ടവരോടും മേഖലയിലെ മറ്റ് 11 അയൽപക്കങ്ങളോടും ഗാസ സിറ്റിയുടെ പടിഞ്ഞാറുള്ള ഷെൽട്ടറുകളിലേക്ക് ഉടൻ പോകാൻ സൈനിക വക്താവ് ആവശ്യപ്പെട്ടു.
ഫലസ്തീൻ വാർത്താ ഏജൻസിയായ WAFA റിപ്പോർട്ട് പ്രകാരം, മധ്യ ഗാസയിലെ നിരവധി പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ജെറ്റുകൾ തൊടുത്തു. ഒറ്റരാത്രികൊണ്ട് 24 പലസ്തീനികൾ കൊല്ലപ്പെട്ടു.
യുഎസിന്റെ ഭാഗത്തുനിന്നുള്ള കടത്തു സമ്മർദം അവഗണിച്ചാണ് ഇസ്രയേലിന്റെ പുതിയ നീക്കം. ഏഴ് മാസം നീണ്ടുനിന്ന യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ഒരു ദശലക്ഷത്തിലധികം ആളുകൾ അഭയം തേടിയ റഫയിലേക്ക്, തങ്ങളുടെ സൈന്യം നുഴഞ്ഞുകയറുമെന്ന് ഇസ്രായേൽ പറഞ്ഞു.
ഇതുവരെ ഏകദേശം 300,000 ഗാസക്കാർ അൽ-മവാസിയിലേക്ക് നീങ്ങിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.