ഗാസയില്‍ പുതിയ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞ് ഇസ്രയേല്‍, ആയിരക്കണക്കിന് സൈനികര്‍ പിന്‍വാങ്ങുന്നു

ഗാസസിറ്റി: ആയിരക്കണക്കിന് ഇസ്രായേലി സൈനികര്‍ ഗാസ വിടുമെന്ന് ഐഡിഎഫ് അറിയിച്ചു. ഈ വര്‍ഷത്തില്‍ അടുത്ത ചില മാസങ്ങളിലും യുദ്ധം തുടരുമെങ്കിലും ആക്രമണങ്ങള്‍ മയപ്പെടുത്തുമെന്ന് സൂചനയാണ് ഇത് നല്‍കുന്നത്. യുദ്ധത്തിന്റെ തീവ്രത കുറഞ്ഞ ഘട്ടത്തിലേക്ക് രാജ്യം ക്രമേണ മാറുന്നതിനെയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാസയില്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഹമാസിനെതിരായ പോരാട്ടത്തിന്റെ കൂടുതല്‍ ലക്ഷ്യമായ ഘട്ടം ആരംഭിക്കാന്‍ യുഎസ് ഇസ്രായേല്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയതും ഇതിനൊരു കാരണമാണ്.

2024-ന്റെ ആരംഭത്തില്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഗാസയില്‍ നിന്ന് തൊടുത്ത 12 റോക്കറ്റുകളെങ്കിലും ഇസ്രായേല്‍ തടഞ്ഞതായി ആക്രമണത്തിന് സാക്ഷ്യം വഹിച്ച ടെല്‍ അവീവിലെ ഒരു സിഎന്‍എന്‍ ടീം പറഞ്ഞു.

അതേസമയം, ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന് ശേഷം ഗാസയിലുടനീളം 21,978 പേര്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസയില്‍നിന്നും കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ ഇടുങ്ങിയ ജീവിത സാഹചര്യങ്ങള്‍, ഭക്ഷണത്തിന് ഉയര്‍ന്ന വില, പട്ടിണി കിടക്കുന്ന കുട്ടികള്‍, മോശം ശുചിത്വം എന്നിവയിലൂടെ കടന്നുപോകുകയാണ്.

More Stories from this section

family-dental
witywide