വെസ്റ്റ് ബാങ്കിനു സമീപം നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് സാഹി യാസര്‍ അബ്ദെല്‍ റാസഖ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍, രാജ്യാന്തര ഇടപെടലുണ്ടാകണമെന്ന് പലസ്തീന്‍

ന്യൂഡല്‍ഹി: വെസ്റ്റ് ബാങ്കിനു സമീപം തുല്‍കര്‍മില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് സാഹി യാസര്‍ അബ്ദെല്‍ റാസഖ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. തുല്‍കര്‍മില്‍ അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

അതേസമയം ആക്രമണം അവസാനിപ്പിക്കാന്‍ രാജ്യാന്തര ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്ന് പലസ്തീന്‍ ആവശ്യപ്പെട്ടു. ആക്രമണം ആര്‍ക്കും സുരക്ഷയും സ്ഥിരതയും നല്‍കില്ലെന്നും മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമെന്നും പലസ്തീന്‍ വ്യക്തമാക്കി. ഗാസയിലെ യുദ്ധത്തിന്റെ തുടക്കം മുതല്‍ വെസ്റ്റ്ബാങ്കില്‍ അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide