
ടെൽ അവീവ്: ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് ഹിസ്ബുള്ളയുടെ കനത്ത ആക്രമണം. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് 200 ഓളം പ്രൊജക്ടൈലുകൾ തൊടുത്തുവിട്ടതായി ഹിസ്ബുള്ള വ്യക്തമാക്കി. ഇക്കാര്യം ഇസ്രയേലും സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ലെബനനിലെ ബെയ്‌റൂട്ടിൽ ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ള കനത്ത ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
തെക്കൻ ഇസ്രായേലിലെ അഷ്ദോദ് നാവിക താവളം ലക്ഷ്യമിട്ട് ഹിസ്ബുള്ള ഡ്രോൺ ആക്രമണവും നടത്തി. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ ഇസ്രായേലിലേക്ക് തൊടുത്ത 55 ഓളം പ്രൊജക്ടൈലുകളിൽ പലതും തടഞ്ഞതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.
Israel Says Hezbollah Fired Nearly 200 Rockets Targeting Haifa Northern Cities