എന്തുവിലകൊടുത്തും ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാനുള്ള അമേരിക്കയുടെ നീക്കത്തെച്ചൊല്ലി തന്റെ സഖ്യത്തില്‍ വിള്ളലുണ്ടായ സാഹചര്യത്തില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള കരാര്‍ എന്ത് വിലകൊടുത്തും സ്വീകരിക്കാന്‍ ഇസ്രായേല്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

”ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ എല്ലായ്പ്പോഴും തുടരുകയാണ്, ‘സുരക്ഷാ ക്യാബിനറ്റിലും ഞാന്‍ ഊന്നിപ്പറഞ്ഞതുപോലെ എന്ത് വില കൊടുത്തും എല്ലാ ഇടപാടുകളും ഞങ്ങള്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

യഹൂദ കുടിയേറ്റക്കാര്‍ ഗാസയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്ന തന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ അദ്ദേഹം ശാസിക്കുകയും ചെയ്തു. കൂടാതെ ഗാസയിലേക്ക് മാനുഷിക സഹായ വിതരണത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതിന് ഇസ്രായേലിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയായ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ നെതന്യാഹു വിമര്‍ശിക്കുകയും ചെയ്തു.

‘ഞങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതിനുപകരം, ഗാസയ്ക്ക് മാനുഷിക സഹായവും ഇന്ധനവും നല്‍കുന്ന തിരക്കിലാണ് ബൈഡന്‍,’ ബെന്‍-ഗ്വിര്‍ വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു ഇത്തരത്തിലാണ് ബൈഡനെ വിമര്‍ശിച്ചത്. മാത്രമല്ല, ട്രംപ് അധികാരത്തിലിരുന്നെങ്കില്‍ അമേരിക്കയുടെ പെരുമാറ്റം തികച്ചും വ്യത്യസ്തമായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.

More Stories from this section

family-dental
witywide