
തുല്‍ക്കറെം: അധിനിവേശ വെസ്റ്റ്ബാങ്കില്‍ ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഭയാര്‍ത്ഥി ക്യാമ്പിലെ നാല് പേര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വിമാനങ്ങളും ഇസ്രായേല്‍ സൈന്യത്തിന്റെ വന്‍ സന്നാഹങ്ങളും ടാങ്കുകളും ക്യാമ്പ് വളഞ്ഞായിരുന്നു ആക്രമണം.
ബലത അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുള്ള മറ്റൊരു സംഭവത്തില്‍, പലസ്തീന്‍ തീവ്രവാദിയായ അഹമ്മദ് അബ്ദുല്ല അബു ഷലാല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം പറഞ്ഞു. കിഴക്കന്‍ ജറുസലേമില്‍ ഉള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കിയിരുന്നതായാണ് വിവരം.
ഒക്ടോബര്‍ 7-ന് ഗാസയില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതുമുതല്‍, 2000-നും 2005-നും ഇടയില്‍ നടന്ന രണ്ടാം ഫലസ്തീനിയന്‍ കലാപത്തിനോ ഇന്‍തിഫാദയ്ക്കോ ശേഷം കാണാത്ത തരത്തിലുള്ള അക്രമമാണ് വെസ്റ്റ്ബാങ്കില്‍ ഉണ്ടായത്.
ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡുകളിലും കുടിയേറ്റക്കാരുടെ ആക്രമണങ്ങളിലും പ്രദേശത്ത് 350 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇരുവശത്തുനിന്നും ഉറവിടങ്ങളെ അടിസ്ഥാനമാക്കി കണക്കുകള്‍ വ്യക്തമാക്കുന്നു.
1967ലെ ആറുദിവസത്തെ യുദ്ധത്തിനു ശേഷം ഏകദേശം 30 ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന വെസ്റ്റ്ബാങ്ക് ഇസ്രായേല്‍ പിടിച്ചെടുത്തിരുന്നു.










