ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇസ്രയേല്‍ വെടിവയ്പ്പ് : 14 മരണം, 150 പേര്‍ക്ക് പരിക്ക്

ന്യൂ ഡല്‍ഹി: ഗാസ മുനമ്പില്‍ സഹായം സ്വീകരിക്കാന്‍ കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇസ്രായേല്‍ നടത്തിയ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം.

വടക്ക് ഗാസ സിറ്റിയില്‍ ഭക്ഷണം എത്താന്‍ കാത്തുനിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന എഎഫ്പി മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചവരുടെ നിരവധി മൃതദേഹങ്ങളും പരിക്കേറ്റ ആളുകളെയും കണ്ടതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഗാസയെ ഇതിനോടകം കൊടുംപട്ടിണിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കുട്ടികളടക്കം നിരവധി പട്ടിണി മരണങ്ങളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണവുമായി വാഹനങ്ങളും വിമാനങ്ങളും എത്തുന്നത് കാത്താണ് ഓരോ നിമിഷവും ഗാസ കഴിയുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേല്‍ ഉപരോധിച്ച ഗാസയിലെ പട്ടിണിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയും നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഹമാസിനെതിരെ പോരാടുന്ന ഇസ്രയേല്‍ പ്രതികാര ദാഹത്തില്‍ ഇതുവരെ കൊന്നൊടുക്കിയത് 31,341 ലധികം പലസ്തീന്‍കാരെയാണ്. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് പ്രദേശത്തെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Israeli fire killed 14 people and wounded 150 in the Gaza Strip

More Stories from this section

family-dental
witywide