വെടിയേറ്റ ഫലസ്തീനിയുടെ ശരീരത്തിലൂടെ ഇസ്രായേല്‍ സൈന്യം വാഹനം ഓടിച്ചു

ജറുസലേം: ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ വെടിയേറ്റു കിടന്ന പലസ്തീന്‍കാരന്റെ മുകളിലൂടെ ഇസ്രായേല്‍ സുരക്ഷാ സേനയുടെ വാഹനങ്ങള്‍ പലതവണ ഓടിയതായി റിപ്പോര്‍ട്ടുകള്‍. മനസാക്ഷി മരവിക്കുന്ന ദൃശ്യങ്ങള്‍

വെസ്റ്റ് ബാങ്ക് നഗരമായ തുല്‍ക്കറിലെ ഒരു വീടിന് പുറത്ത് സ്ഥാപിച്ച സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ നിരവധി പേരാണ് അപലപിച്ചത്.

തുല്‍ക്കറില്‍ കമാന്‍ഡോകള്‍ റെയ്ഡ് ചെയ്യുകയും ഏറ്റുമുട്ടലില്‍ മൂന്ന് ഫലസ്തീന്‍ തോക്കുധാരികളെ കൊല്ലുകയും ചെയ്തതായി തിങ്കളാഴ്ച ഇസ്രായേല്‍ അതിര്‍ത്തി പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ വെടിയേറ്റ പലസ്തീനിയുടെ ശരീരത്തിനു മുകളിലൂടെ വാഹനമോടിച്ചതിനെക്കുറിച്ച് ഇസ്രായേലില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

മൂന്നുപേര്‍ വെടിയേറ്റ് കിടക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

സംഭവത്തെ അപലപിച്ച് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി, അത് ‘വെറുപ്പിന്റെയും തീവ്രവാദത്തിന്റെയും സംസ്‌കാരത്തെ’ പ്രതിഫലിപ്പിക്കുന്നുവെന്നാണ് പലസ്തീന്‍ പറഞ്ഞത്.

അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പലസ്തീനിയന്‍ അതോറിറ്റിയെ നയിക്കുന്ന ഫത്തയുമായി ബന്ധമുള്ള സായുധ സംഘമായ തുല്‍കര്‍ ബ്രിഗേഡ്സ് തിങ്കളാഴ്ച കൊല്ലപ്പെട്ട ഫലസ്തീനികളില്‍ ഒരാള്‍ തങ്ങളുടെ അംഗമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

വെസ്റ്റ് ബാങ്കിനും ഇസ്രായേലിനുമിടയിലുള്ള പ്രധാന ക്രോസിംഗ് പോയിന്റുകളിലൊന്നായ തുല്‍ക്കര്‍, ഇസ്രായേല്‍ സുരക്ഷാ സേനയുടെ ആവര്‍ത്തിച്ചുള്ള റെയ്ഡുകള്‍ ഉണ്ടായ സ്ഥലമാണ്.

More Stories from this section

family-dental
witywide