‘വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കും’; ലെബനനിൽ വ്യോമാക്രമണം ഇസ്രയേൽ തുടങ്ങി

ലെബനനിൽ വ്യോമാക്രമണം തുടങ്ങിയതായി ഇസ്രയേൽ പ്രതിരോധ സേന. വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. അതിർത്തിയിൽ ബോംബ് സ്ഥാപിക്കാൻ ശ്രമിച്ച രണ്ട് ഹിസ്ബുള്ള പ്രവർത്തകരെ വധിച്ചെന്ന് ഐഡിഎഫ് അറിയിച്ചു. പേജർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് വ്യോമാക്രമണം ഇസ്രയേൽ പ്രതിരോധ സേന ആരംഭിച്ചിരിക്കുന്നത്.