അറസ്റ്റ് പോര, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അടക്കമുള്ള നേതാക്കൾക്ക് വധശിക്ഷ നൽകണമെന്ന് ഇറാൻ പരമോന്നത നേതാവ്

ദുബായ്‌: ഇസ്രയേൽ നേതാക്കൾക്ക് അറസ്റ്റ്‌ വാറണ്ട് പോരെന്നും വധശിക്ഷ നൽകണമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റ്‌, ഹമാസ്‌ നേതാവ്‌ മുഹമ്മദ്‌ ദെയ്‌ഫ്‌ എന്നിവർക്കെതിരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതി വ്യാഴാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഖമനേയിയുടെ പരാമർശം.

സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകർത്ത്‌ യുദ്ധക്കുറ്റം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ്‌ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ ഉൾപ്പെടെ ബോധപൂർവം നിഷേധിച്ചെന്ന് ഐസിസിയുടെ ചേംബർ വിലയിരുത്തി.

അതേസമയം, അറസ്റ്റ് വാറണ്ട് അമേരിക്കയും ഇസ്രായേലും അം​ഗീകരിച്ചിട്ടില്ല. നെതന്യാഹു കാനഡയിൽ എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ അധികൃതർ പറഞ്ഞു. ബ്രിട്ടനും വിഷയത്തിൽ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

Issue death sentence to Israeli leaders, says ayatollah khamanei

More Stories from this section

family-dental
witywide