കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ആദായനികുതി വകുപ്പ് റദ്ദാക്കി

കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) പുനഃസ്ഥാപിച്ചു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ അടക്കം തങ്ങളുടെ നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നടപടി റദ്ദാക്കി ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയത്.

ആദായനികുതി അടയ്ക്കാന്‍ 45 ദിവസം വൈകിയതിനാലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും കൂടാതെ, 210 കോടി രൂപ ആദായനികുതി വകുപ്പ് പിഴ ചുമത്തിയെന്നും അജയ് മാക്കന്‍ ആരോപിച്ചിരുന്നു. 2018-19ലെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനാലാണ് ആദായനികുതി വകുപ്പ് നടപടി. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടുകളില്‍ ഉള്ളതെന്ന് അജയ് മാക്കന്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രധാനപ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള നീചമായ പ്രവൃത്തിയാണ് നടക്കുന്നത്. ജനാധിപത്യത്തിലെ കറുത്തദിനമാണിതെന്നും അജയ് മാക്കന്‍ വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചിരുന്നു. ‘ദൈനംദിന ചെലവുകള്‍ക്കും കറന്റ് ബില്‍ അടയ്ക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കും. ഇതു കോണ്‍ഗ്രസിന് കോര്‍പ്പറേറ്റ് ബോണ്ട് വഴി ലഭിച്ച പണമല്ല, ജനങ്ങള്‍ നല്‍കിയ പണമാണ്. തിരഞ്ഞെടുപ്പിനു ആഴ്ചകള്‍ മുന്‍പ് ഇത്തരത്തിലുള്ള നടപടിലിലൂടെ എന്താണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്’ അജയ് മാക്കന്‍ വാർത്താ സമ്മേളനത്തിൽ ചേദിച്ചിരുന്നു.

IT Department De freezes Accounts of Congress and youth Congress

More Stories from this section

family-dental
witywide