
ദില്ലി: കോൺഗ്രസിനൊപ്പം തന്നെ പ്രതിപക്ഷത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും ബാങ്ക് വിവരങ്ങളുടെ പേരിൽ പിഴയിട്ട് ആദായ നികുതി വകുപ്പ്. കോൺഗ്രസിനും സി പി ഐക്കുമാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങളെങ്കിൽ ഇപ്പോൾ സി പി എമ്മിനും തൃണമൂൽ കോൺഗ്രസിനും പിഴയിട്ടു എന്ന വിവരമാണ് പുറത്തുവരുന്നത്.15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് സി പി എമ്മിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടി ആണ് ആദായ നികുതി വകുപ്പിന്‍റെ നടപടി. 22 കോടി രൂപയുടെ വരുമാനമുള്ള ഈ ആക്കൗണ്ടിലെ വിവരങ്ങൾ കണക്കാക്കി 15.59 കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചെന്ന് സി പി എം നേതൃത്വം വ്യക്തമാക്കി.നേരത്തെ പാൻ കാർഡ് വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതിനാണ് സി പി ഐക്ക് പിഴ ചുമത്തി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. 11 കോടി രൂപ തിരിച്ച് അടയ്ക്കണമെന്നാണ് സി പി ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
IT department issues demand notice of Rs 15 Crore fine to CPM After Congress and CPI














