ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമില്ലാത്തത് അസംബന്ധം : ഇലോണ്‍ മസ്‌ക്

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമില്ലാത്തത് അസംബന്ധമാണെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗമാണ് ഇന്ത്യ. യുഎന്‍ സംഘടനകളില്‍ പുനരവലോകനം വേണം. ആഫ്രിക്കക്ക് ഒന്നിച്ച് സ്ഥിരാംഗത്വം വേണമെന്നും ഇലോണ്‍ മസ്‌ക് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ എക്‌സ് പോസ്റ്റിനെ തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് മസ്‌ക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

സുരക്ഷാ സമിതിയില്‍ ആഫ്രിക്കയില്‍ നിന്ന് ഒരു രാജ്യം പോലുമില്ലെന്ന യാഥാര്‍ഥ്യം നമുക്ക് എങ്ങനെ ഉള്‍ക്കൊള്ളാനാകും എന്നായിരുന്നു ഗുട്ടെറസിന്റെ ചോദ്യം. സംഘടനകള്‍ ഇന്നത്തെ ലോകത്തെ ഉള്‍ക്കൊള്ളുന്നതാകണം. 80 വര്‍ഷം മുമ്പുള്ളതാകരുത്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഉച്ചകോടി ആഗോള ഭരണ പരിഷ്‌കാരങ്ങള്‍ പരിഗണിക്കുന്നതിനും വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമുള്ള അവസരമായിരിക്കും -ഗുട്ടെറസ് പറഞ്ഞു. എന്നാല്‍, അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള മറ്റ് സ്ഥിരാംഗങ്ങള്‍ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide