ജേക്കബ് പനയ്ക്കൽ നിര്യാതനായി; പൊതുദർശനം ഓഗസ്റ്റ് 30ന്

ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരിയ നീന പനയ്ക്കലിന്റെ ഭർത്താവ് ജോസഫ് പനയ്ക്കൽ നിര്യാതനായി. കുട്ടനാട്ടിലെ തലവടി ഗ്രാമത്തിൽ ജനിച്ച പരേതരായ പി.ജി. ഏബ്രാഹം (പിതാവ്), മറിയാമ്മ ഏബ്രാഹം (മാതാവ്) എന്നിവരുടെ ഏഴുമക്കളിൽ നാലാമത്തെ ആളായിരുന്നു ജേക്കബ് പനയ്ക്കൽ. ജോളി കളത്തിലാണ് ജീവിച്ചിരിക്കുന്ന ഏക സഹോദരി (ഫിലഡൽഫിയ).

മക്കൾ: അബു പനയ്ക്കൽ, ജിജി പനയ്ക്കൽ, സീന ജോർജ് . കുഞ്ഞു മക്കൾ: ഹാളി പനയ്ക്കൽ, ജോഷ്വാ പനയ്ക്കൽ, ഓവൻ പനയ്ക്കൽ, അലീഷാ പനയ്ക്കൽ, നേയ്തൻ ജോർജ്, അലക്സാണ്ടർ ജോർജ്.

ജേക്കബ് പനയ്ക്കൽ, തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിൽ, യൂ ഡി സി ആയിരിക്കെ, 1980 ൽ അമേരിക്കയിൽ താമസമാക്കി. സിയേഴ്സ് കമ്പനി, പി എൻ സി ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ കംപ്യൂട്ടർ വിദഗ്ദ്ധനായി ജോലി ചെയ്തു. അമേരിക്കൻ മലയാള സാഹിത്യ നിരൂപണ സദസ്സുകളിൽ പ്രമേയ പാണ്ഡിത്യം കൊണ്ട് ശ്രദ്ധേയനായിരുന്നു.

പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്കൽ തിരുവനന്തപുരത്ത് വൈദ്യുതി ബോർഡിൽ യു ഡി ക്ലർക്കായിരിക്കെയാണ് ജേക്കബ് പനയ്ക്കലുമായുള്ള വിവാഹം. എഴുത്തുകാരി എന്നതിനു പുറമേ, ഫിലഡൽഫിയ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗവേഷണ വിഭാഗത്തിൽ സേവനവും അനുഷ്ഠിക്കുന്നു.

ഓഗസ്റ്റ് 30,വൈകുന്നേരം 5:30 മുതൽ 8 മണി വരെ ഫിലഡൽഫിയ ബഥേൽ മാർത്തോമാ ചർച്ചിൽ വ്യൂവിങ്ങ്. ശനിയാഴ്ച്ച , ഓഗസ്റ്റ് 31, ഫിലഡൽഫിയ ലാമ്പ് ഫ്യൂണറൽ ഹോമിൽ സാംസ്കാര ശുശ്രൂഷകൾ. കൂടുതൽ വിവരങ്ങൾ പിന്നീട്.

More Stories from this section

family-dental
witywide