
മധുര : തമിഴ്നാട്ടിലെ കാളകളെ മെരുക്കുന്ന കായിക ഇനമായ ജല്ലിക്കെട്ടിന്റെ രണ്ടാം ദിവസമായ ഇന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ പാലമേട്ടില്‍ കാത്തിരിക്കുന്നത് 1000 കാളകളും 700 പേരുമാണ്. മധുര പാലമേട് ടൗണില്‍ നടക്കുന്ന പരിപാടിയുടെ രണ്ടാം ദിനത്തില്‍ 1000 കാളകള്‍ക്കും 700 കാളകളെ മെരുക്കുന്നവര്‍ക്കും ടോക്കണ്‍ നല്‍കി.
ടോക്കണുകളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തിയാക്കിയത്. അന്തിമ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ കാളകളെയും മെരുക്കുന്നവരെയും മത്സരിക്കാന്‍ അനുവദിക്കൂ.
ജല്ലിക്കെട്ട് നടക്കുന്ന സ്ഥലത്ത് കനത്ത പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കാണാനുള്ള ഗാലറിയും ഇവിലുണ്ട്. 1500 പോലീസുകാരെയാണ് സംരക്ഷണ ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്.
ആചാരപ്രകാരം ഏഴ് ക്ഷേത്രങ്ങളിലെ ഏഴ് കാളകളെ ആദ്യം വാടിവാസലില്‍ നിന്ന് ഇറക്കുകയും ശേഷം ബാക്കിയുള്ള കാളകളെ ഇറക്കുകയും ചെയ്യും. രാവിലെ 7 മണിക്ക് ആരംഭിച്ച പരിപാടി വൈകിട്ട് 5 മണിക്ക് സമാപിക്കും.












