
നാക്ക് ഉളുക്കിപ്പോയി എന്നൊക്കെ അലങ്കാര രൂപത്തിൽ മലയാളികൾ വാക് പ്രയോഗങ്ങൾ നടത്താറുണ്ടെങ്കിലും വായ്ക്ക് അങ്ങനെ ഒരു അവസ്ഥ വന്നാലെന്തായിരിക്കും സ്ഥിതി. ന്യൂയോർക്കിലെ സോഷ്യൽ മീഡിയ ഇൻഫ്ളുയൻസർ ജെന്ന സിന്റാര വെറുതെ ഒരു കോട്ടുവാ ഇട്ടതാണ്. പിന്നെ വായ് അടയ്ക്കാൻ പറ്റിയില്ല. താടിയെല്ലിൻ്റെ സന്ധികൾക്ക് സ്ഥാനഭ്രംശം സംഭവിച്ചതാണ് . ജോ ഡിസ് ലൊക്കേഷൻ എന്ന അറിയപ്പെടുന്ന ഈ അവസ്ഥ വളരെയധികം പേരെ ബാധിക്കാറുണ്ട്. നല്ല വേദനയുമുണ്ട് ഈ അവസ്ഥയ്ക്ക്.
എന്തായാലും ജെന്ന വായൊന്നു അടഞ്ഞു കിട്ടാൻ ആശുപത്രിയിൽ പോയി. കേരളത്തിലാണെങ്കിലും ഏതെങ്കിലും നാട്ടു വൈദ്യൻ മുഖം പിടിച്ച് തിരിച്ചിടും. അമേരിക്കയിൽ അങ്ങനെയല്ല. കുറേ ടെസ്റ്റുകളൊക്കെ നടത്തി ജോ ഡിസ് ലൊക്കേഷനാണ് ഉറപ്പാക്കി. വേണ്ട ചികിൽസതെയ്തു, വായടഞ്ഞു. മുഖത്തു ചുറ്റും ബാൻഡേയ്ഡ് കെട്ടി വീട്ടിലോട്ട് വിട്ടു. ഇനിയും ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
സംഭവം നല്ല വേദനയായിരുന്നെങ്കിലും എല്ലാം ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു ജന്ന.
Jaw dislocation Made A Social media Influncer to go for ahospital visit and treatment