ഒന്നും രണ്ടുമല്ല, പ്രചരിക്കുന്നത് ആയിരത്തിലേറെ അശ്ലീല വീഡിയോ, എല്ലാത്തിനും പിന്നിൽ പ്രജ്വൽ?

ബെംഗളൂരു: എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ കൂടുതൽ കുരുക്കിലേക്ക്. പ്രജ്വൽ സ്വയം ചിത്രീകരിച്ച, ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ജെഡിഎസ് എംഎൽഎമാരായ ശരണ ഗൗഡ കണ്ടക്കൂർ, സമൃദ്ധി വി.മഞ്ജുനാഥ് എന്നിവർ ആവശ്യപ്പെട്ടു. ഹാസൻ എംപിയും സ്ഥാനാർഥിയുമാണ് പ്രജ്വൽ. ഇയാളെ ഉടൻ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യുമെന്ന് ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ കുമാരസ്വാമി അറിയിച്ചു.

അതേസമയം, പ്രജ്വലിന്റെ പ്രചരിക്കുന്നത് അഞ്ചു വർഷത്തോളം പഴയക്കമുള്ളതാണെന്ന് പിതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ പറഞ്ഞു. ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയുടെ പരാതിയിൽ രേവണ്ണയ്ക്കെതിരെയും പീഡനക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. വോട്ടെടുപ്പിന് പിന്നാലെയാണ് പ്രജ്വലിനെതിരെ ​ഗുരുതര ആരോപണമുയർന്നതും വീഡിയോ പുറത്തുവന്നതും.

തുടർന്ന് പ്രജ്വൽ ജർമനിയിലേക്ക് കടന്നു. ഇതിനിടെ, എൻഡിഎ സ്ഥാനാർഥി ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ടതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും ഒന്നും പറയാനില്ലേ എന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. ബിജെപി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

JDS to suspend Prajwal revanna over sexual videos