ബീഹാറില്‍ ജെഡിയു യുവ നേതാവ് വെടിയേറ്റ് മരിച്ചു ; സംഭവം ഇന്നലെ രാത്രി, പിന്നില്‍ ബൈക്കിലെത്തിയ സംഘം

പട്‌ന: ബീഹാറിലെ ജെഡിയു യുവ നേതാവ് സൗരഭ് കുമാര്‍ പട്നയില്‍ വെച്ച് വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അജ്ഞാത അക്രമികളാണ് വെടിവയ്പ്പിന് പിന്നില്‍. തലയ്ക്കും കഴുത്തിനും വെടിയേറ്റ സൗരഭ് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൗരഭ് കുമാറിനൊപ്പം സുഹൃത്തുക്കളോടും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. രാത്രി വൈകി ബൈക്കിലെത്തിയ നാല് അക്രമികള്‍ ഇവര്‍ക്കുമുന്നില്‍വെച്ച് യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റു, അവരുടെ നില ഗുരുതരമല്ല.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide