
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതി നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷൻ സജീവ പ്രവർത്തകൻ ജെർമി തോമസ് മത്സരിക്കുന്നു.
മലയാളി സ്റ്റുഡന്റ് യൂണിയന്റെ (YUMSA ) മീഡിയ ഡയറക്ടറാണ് ജെർമി. കാനഡയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലും സമുഹിക പ്രവർത്തനത്തിലും സജീവ സാന്നിധ്യവുമാണ് ഈ ചെറുപ്പക്കാരൻ . മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിലുള്ളഅറിയപ്പെടുന്ന ഒരു സ്പോർട്സ് താരം കൂടിയാണ്.
ലണ്ടൻ ഒന്റാറിയോയിലെ സേക്രഡ് ക്നായ കാത്തോലിക് ചർച്ചിന്റെ സജീവ പ്രവർത്തകൻ കൂടിയായ ജെർമി ഗ്ലോബൽ ഹെൽത്തിൽ, ബാച്ചിലേഴ്‌സ് ഡിഗ്രിയും നേടിയിട്ടുണ്ട്. പാലായിൽ നിന്നും കാനഡയിലേക്ക് കുടിയേറിയിട്ടുള്ള ഫൊക്കാന നേതാവായ ജോജി തോമസിന്റെയും രേഖ തോമസിന്റെയും മകനാണ്.
അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ജെർമി തോമസ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും, കരിയറും സാമൂഹ്യപ്രവർത്തനത്തിനായി മാറ്റിവച്ച ജെർമിയുടെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .
കാനഡയിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ജെർമി തോമസ്സിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ ജെർമി തോമസിന് വിജയാശംസകൾ നേർന്നു.















