
ഒക്ലഹോമ: മുന്‍ പോണ്‍ സ്റ്റാര്‍ ജെസി ജെയ്‌നേയും കാമുകനേയും മരിച്ച നിലയില്‍ കണ്ടെത്തി. ഒക്ലഹോമയിലെ മൂറിലുള്ള വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 43കാരിയായ ജെസി ജെയ്‌നും കാമുകന്‍ ബ്രെറ്റ് ഹസെന്‍മുള്ളറും അമിതമായ അളവില്‍ മയക്കുമരുന്ന് കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു. മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ടെക്‌സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ സിന്തിയ ആന്‍ ഹോവല്‍ എന്ന പേരില്‍ 1980 ജൂലൈ 16 നാണ് ജെസ്സി ജെയ്ന്‍ ജനിച്ചത്. 1998-ല്‍ മൂര്‍ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടി. 2000-കളുടെ തുടക്കത്തില്‍ അശ്ലീലചലച്ചിത്ര മേഖലയിലെ ഒരു നിര്‍ണായക താരമായിരുന്നു ജെസി ജെയ്ന്‍. പിന്നീട് ചില മുഖ്യധാരാ പ്രൊഡക്ഷനുകളിലേക്ക് അവള്‍ കടന്നു. ‘ബീറ്റ് ദ ഡെവിള്‍’ എന്ന അശ്ലീല സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ‘പൈറേറ്റ്‌സ്’ സീരീസിലൂടെയാണ് ഇവര്‍ കൂടുതലും ശ്രദ്ധിക്കപ്പെട്ടിരുന്നത്.