ബിരുദദാന പ്രസംഗത്തിൽ യേശുവിനെ പരാമർശിച്ചു; കൗമാരക്കാരന് ഡിപ്ലോമ നിഷേധിച്ചു

കെൻ്റക്കി: കെൻ്റക്കി കാംബെല്ലിലെ ഒരു ഹൈസ്‌കൂൾ സീനിയർ വിദ്യാർത്ഥിക്ക് ഡിപ്ലോമ നിഷേധിക്കപ്പെട്ടു. പ്രസംഗത്തിന്റെ തുടക്കത്തിൽ സ്‌ക്രിപ്റ്റിലെ വാചകങ്ങൾ ഒഴിവാക്കി യേശുക്രിസ്തുവിൻ്റെ പേര് പരാമർശിച്ചതിനാലാണ് നടപടി.

കാംബെൽ കൗണ്ടി ഹൈസ്‌കൂൾ ബിരുദധാരിയായ മൈക്ക് പ്രൈസ് തൻ്റെ “കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്” എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. നേരത്തെ എഴിതിത്തയ്യാറാക്കിയ പ്രസംഗത്തിൽ നിന്ന് വ്യതിചലിച്ചതിനാണ് ഡിപ്ലോമ നിഷേധിച്ചത്.

“അവൻ വെളിച്ചമാണ്, അവൻ വഴിയും സത്യവും ജീവനുമാണ്,” പ്രസംഗത്തിൽ പ്രൈസ് പറഞ്ഞു. “ഇന്ന് സദസ്സിലുള്ള എല്ലാവരും, നിങ്ങളുടെ ജീവിതത്തിൽ അത്തരം വിശ്വാസങ്ങൾ ഇല്ലെങ്കിൽ നിങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയില്ലെന്ന് ഞാൻ നിങ്ങളോട് പറയുന്നു. എൻ്റെ കർത്താവും രക്ഷകനുമാണ് നിങ്ങളുടെ ഉത്തരം. അവൻ പറയും. നിനക്ക് സത്യവും വഴിയും ജീവിതവും തരും.”

തൻ്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സ്‌കൂൾ നൽകുന്ന ഏത് ശിക്ഷയും താൻ സ്വീകരിക്കുമെന്നും.”ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്, ഞാൻ സ്കൂൾ നയത്തിനും സ്കൂൾ നിയമങ്ങൾക്കും എതിരാണ്,”  “ഞാൻ ശിക്ഷിക്കപ്പെടാൻ അർഹനാണ്.”അദ്ദേഹം പറഞ്ഞു

പി.പി ചെറിയാൻ

More Stories from this section

family-dental
witywide